സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മൂന്ന് വയസുകാരി ഉൾപ്പെടെ ആറുപേരുടെ ഫലം നെഗറ്റീവ്

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഇത് അറിയിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരി കുട്ടിയുടെയും കുടുംബത്തിന്റെയും, മൂന്നാറിൽ നിന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പൗരന്റേതുമുൾപ്പെടെ ആറു പേരുടെ പരിശോധനഫലം ഇന്ന് രാവിലെയാണ് പുറത്തുവന്നത്.

അതേസമയം രാജ്യത്ത് രോഗം ബധിച്ചവരുടെ എണ്ണം 657 ആയി. ലോകത്ത് ആകെ 4,71,304 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 21,291 പേര്‍ കൊവിഡ് 19 മൂലം മരണപ്പെടുകയും ചെയ്തു.

കൊവിഡ് 19 രോഗവ്യാപനം തടയാന്‍ ഇന്ത്യയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മൂന്ന് ആഴ്ചത്തേക്ക് രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്.