സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കൊവിഡ്‌

Covid 19 death toll crossed 9000 India

കേരളത്തില്‍ ഏഴ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. തിരുവനന്തപുരo, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര്‍ വീതവും കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ രണ്ടുപേരുടെ ഫലം ഇന്ന് നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ വിവിധ ആശുപത്രികളിലുമാണ്. 150 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.