ഒന്നും രണ്ടുമല്ല 110 നായകളുടെ രക്ഷകനാണ് സാൽറ്റ; ഇത് അപൂർവ്വ സ്നേഹത്തിന്റെ കഥ

March 29, 2020

നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാകൂ. ഇത് മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ കഴിയില്ല. ഇത്തരത്തിൽ നായകളുടെ സ്നേഹം ഏറ്റവും അടുത്തറിഞ്ഞ ഒരാളാണ് ഔഡൻ സാൽറ്റ. ഒന്നും രണ്ടുമല്ല 110 നായകൾക്കൊപ്പമാണ് സാൽറ്റയും കുടുംബവും താമസിക്കുന്നത്.

ലോങ്ങ്യേർബൈടൻ എന്ന നഗരത്തിലാണ് സാൽറ്റ താമസിക്കുന്നത്. നായകളെ പാർപ്പിക്കുന്ന സ്ഥലത്തിന് സ്വാൽബർഡ് ഹസ്കി എന്നാണ് സാൽറ്റയും ഭാര്യ മിയയും ചേർന്ന് പേര് നൽകിയിരിക്കുന്നത്. ഓരോ നായകൾക്കായി പ്രത്യേക കൂടുകളും ഒരുക്കിയിട്ടുണ്ട്. നായകളെ കാണാനായി നിരവധി ആളുകളും ഇവിടെ എത്താറുണ്ട്. മഞ്ഞിലൂടെ നായകൾ വലിക്കുന്ന വണ്ടിയിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വരുമാനമാർഗവും ഇവർക്ക് ലഭിക്കുന്നുണ്ട്.

അതേസമയം നായകൾക്കൊപ്പം ചെലവഴിക്കുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. നായയോളം സ്നേഹവും നന്ദിയും ത്യാഗവുമുള്ള ഒരു സാധു ജീവി ഭൂമിയിൽ വേറേയില്ലെന്നും സാൽറ്റ അറിയിച്ചു. മനുഷ്യരുടെ കണ്ണെത്താത്തിടത് അവരുടെ കണ്ണുകളും അവരും അവരുടെ ശ്രദ്ധയും എത്തും എന്നാണ് സാൽറ്റയും കുടുംബവും പറയുന്നത്.