അമ്മയ്‌ക്കെതിരെ നാലു കേസുണ്ട്; അച്ഛന് വക്കാലത്ത് ഒപ്പിട്ടുനൽകി കുഞ്ഞാവ, ചിരി വീഡിയോ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുകയാണ് എല്ലാവരും. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ കുടുംബത്തിനൊപ്പം വീടുകളിൽ കൊറോണക്കാലം ചെലവിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ ഏറ്റവും മികച്ചൊരു അവധിക്കാലം നൽകാനുള്ള ഒരുക്കത്തിലാണ് ഓരോ മാതാപിതാക്കളും. ഇപ്പോഴിതാ മകൾക്കൊപ്പം വീട്ടിൽ ഇരിക്കുന്ന രസകരമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീവൽസകൃഷ്ണൻ പി കെ.

അമ്മയ്ക്കെതിരെ നാല് കേസുമായി അച്ഛൻ വക്കീലിന്റെ അടുത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വക്കീലിന്റെ നിർദ്ദേശപ്രകാരം വക്കാലത്ത് ഒപ്പിട്ട് നൽകുന്നതും, അച്ഛന്റെ തന്നെ ക്യാഷ് എടുത്ത് ഫീസായി നൽകുന്നതും വീഡിയോയിൽ കാണാം. ഏതായാലും നിരവധി ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു ഈ കുഞ്ഞുമകളുടെ വീഡിയോ. ഈ കക്ഷിയോട് ഫീസ് വാങ്ങേണ്ട എന്ന് തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.