‘സെൽഫ് ഐസൊലേഷൻ ദിവസങ്ങൾ, ‘ക്ലാസ്മേറ്റ്സ്’ വീഡിയോ കോളിൽ’ ; ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിക്കുള്ളിൽ പുതിയ ലോകം സൃഷ്ടിക്കുകയാണ് ജനങ്ങൾ. ഏറെ ആശങ്കയും കരുതലും ആവശ്യമായ ദിവസങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. എന്നാൽ ആശങ്കയല്ല ജാഗ്രതയാണ് ആവശ്യമെന്ന മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകരും അധികൃതരും നമുക്ക് ചുറ്റുമുണ്ട്. ശരീരം കൊണ്ട് അകന്നാലും മനസുകൊണ്ട് അടുത്തിരിക്കാം എന്ന മുന്നറിയിപ്പുമായി സിനിമ താരങ്ങളും എത്തുന്നുണ്ട്.

വീടുകളിൽ കഴിയുന്ന മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരങ്ങൾ പങ്കുവയ്ക്കുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടചിത്രം ക്ലാസ്മേറ്റ്സിലെ താരങ്ങൾ ഒരുമിച്ച് വീഡിയോ കോൾ നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, നരേൻ എന്നിവരാണ് വീഡിയോ കോളിൽ. ഇന്ദ്രജിത്താണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘സെൽഫ് ഐസൊലേഷൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വീഡിയോ കോൺഫറൻസ് കോളിൽ’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.