സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ്; രോഗികളുടെ പേരു വിവരങ്ങൾ പുറത്തുവിടാൻ ആലോചന

സംസ്ഥാനത്ത് ഇന്ന് കൊല്ലം ജില്ലയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ 14 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. അതേസമയം രോഗികളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

കേരളത്തിൽ ഇന്ന് മാത്രം 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ചതിൽ 34 പേർ കാസർകോട് ജില്ലയിലുള്ളവരാണ്. കണ്ണൂർ ജില്ലയിൽ 2 പേർക്കും തൃശ്ശൂരും കോഴിക്കോടും കൊല്ലത്തും ഓരോ ആളുകൾക്കും വീതമാണ് രോഗം റിപ്പോർട്ട് ചെയ്തത്.