എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തും; പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കും: മുഖ്യമന്ത്രി

എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാൻ നിർദ്ദേശം. മുഖ്യമന്ത്രി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകളും പാചകക്കാരെയും പഞ്ചായത്ത് ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തണം. ഭക്ഷണം വേണ്ടവർക്ക് വിളിക്കുന്നതിനാവശ്യമായ ഫോൺ നമ്പർ ക്രമീകരിക്കാനും നിർദേശങ്ങൾ ഉണ്ട്.

സംസ്ഥാനത്ത് ആയിരം ഭക്ഷണശാലകൾ ഉടൻ ആരംഭിക്കും. ഭക്ഷണകിറ്റുകൾ എല്ലാ കുടുംബങ്ങൾക്കും ഉടൻ വിതരണം ചെയ്യും.അതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം ലഭിച്ചുവെന്ന കാര്യത്തിൽ തദ്ദേശവകുപ്പ് ഉറപ്പുവരുത്തണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്.