കൊവിഡ് 19; കനത്ത ജാഗ്രതയോടെ കേരളം; ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തീരുമാനം ഇന്ന്

Covid 19 death toll crossed 9000 India

കൊവിഡ് 19 വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത തുടരുകയാണ് കേരളം. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നിയന്ത്രണവും തുടരുന്നു. കാസര്‍ഗോഡ്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞയാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന അവലകനയോഗത്തില്‍ തീരുമാനം എടുക്കും.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍ തിരുവനന്തപുരം, എന്നീ ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവില്‍ കാസര്‍ഗോഡ് ജില്ലയിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.