കൊല്ലത്തും കൊവിഡ് ബാധ- ഇതോടെ എല്ലാ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു

കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇന്ന് 39 പേരാണ് അസുഖ ബാധിതരായിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഒരാൾക്ക് അസുഖം ബാധിച്ചതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും കൊവിഡ്-19 ബാധ സ്ഥിരീകരിച്ചു.

നിലവിൽ 164 പേരാണ് രോഗ ബാധിതരായിരിക്കുന്നത്. ഏറ്റവും കൂടുതൽ അസുഖ ബാധിതർ ഉള്ളത് കാസർകോട് ആണ്. കാസർകോടിന് പുറമെ ഏറ്റവും ആശങ്ക ഉയർത്തുന്നത് ഇടുക്കി ആണ്. ഇടുക്കിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുടെ യാത്രകൾ വളരെ ആശങ്ക ഉയർത്തുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇതിന്റെ ഭാഗമായി രോഗബാധിതരായ ചില വ്യക്തികളുടെ വിവരങ്ങൾ പുറത്ത് വിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ഉള്ള സംസ്ഥാനം കേരളമാണ്. ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ നിരീക്ഷണത്തിൽ ഉണ്ട്. ഒരുലക്ഷത്തി ഒൻപതിനായിരത്തി അറുനൂറ്റി എൺപത്തിമൂന്ന് പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്.