കേരളത്തിലും കൊവിഡ് മരണം

കേരളത്തിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി സ്വദേശിയായ 69 വയസ്സുകാരനായ സേഠ് യാക്കൂബ് ഹുസൈന്‍ ആണ് കൊവിഡ് 19 മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ദുബായില്‍ നിന്നും വന്ന ഇദ്ദേഹം നിരീക്ഷണത്തിലിരിക്കെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. കൊറോണ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാര്‍ച്ച് 16-നാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. കൊറോണ ലക്ഷണങ്ങള്‍ക്കണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇദ്ദേഹം മരണത്തിന് കീഴടങ്ങി. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്.

അതേസമയം ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. കനത്ത ജാഗ്ര തുടരുകയാണ് ഇന്ത്യയും സംസ്ഥാനവും. കേരളത്തില്‍ ഇന്നലെ മാത്രം 39 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി.