ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2018- 2019 വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12-ല്‍ നിന്ന് 9 ശതമാനമായി കുറച്ചു.

ഇതിനുപുറമെ ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും ജൂണ്‍ 30-ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി.

Read more: കൊവിഡ് 19: കടകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജൂണ്‍ 30 ആണ് ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള അവസാന തീയതി.