ലോക്ക് ഡൗൺ കാലത്ത് വെറുതെ ഇരുന്ന് മടുക്കണ്ട; ഡിജിറ്റൽ വായനാ പുസ്തകങ്ങൾ ഒരുക്കി എസ് സി ഇ ആർ ടി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ സമയം എങ്ങനെ ചെലവാക്കണം എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ. ഈ ദിവസങ്ങളിൽ കൂടുതൽ ആളുകളും ആശ്രയിക്കുന്നത് ഇന്റർനെറ്റാണ്. ഇപ്പോഴിതാ പുസ്തക വായന ഇഷ്ടപ്പെടുന്നവർക്ക് പുതിയ സൗകര്യം ഒരുക്കിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി.

പിഡിഎഫ് രൂപത്തിൽ എസ് സി ഇ ആർ ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് വായിക്കാം. ആദ്യ ഘട്ടത്തിൽ പത്ത് പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നത്.

മാലിന്യ സംസ്കരണം, ദുരന്ത നിവാരണം,സൈബർ സുരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യം,ജീവിത ശൈലി രോഗങ്ങൾ, ലഹരി വിമുക്തി, വാർധക്യകാല ജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അതത് മേഖലയിലെ വിദഗ്ധരാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.