യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലും ഇ- ലേണിങ് ആരംഭിച്ചു

കൊറോണ വൈറസ് പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിലും കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയത്. പരീക്ഷകളും ക്ലാസുകളും മിക്ക ഇടങ്ങളിലും മാറ്റിവെച്ചിരുന്നു. യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലും ഇ ലേണിങ് ആരംഭിച്ചു. 10, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് ഇ ലേണിങ് ആരംഭിച്ചത്.

9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൂം സോഫ്റ്റ് വെയർ ഉപയോഗിച്ചും 8–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് വഴിയുമാണ് വിദ്യാഭ്യാസം നൽകുന്നത്. അതേസമയം 8–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ 13നായിരിക്കും ഇ–ലേണിങ് ക്ലാസുകൾ ആരംഭിക്കുന്നത്.

യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ഈ അക്കാദമിക വർഷം പൂർണമായും ഇ-ലേണിംഗ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 8 മുതലാണ് രാജ്യത്തെ സ്കൂളുകൾക്ക് അവധി നൽകിയത്. മാർച്ച് 22 മുതൽ ഇ–ലേണിങ് പഠനം തുടരാൻ നിർദേശം ലഭിച്ചിരുന്നു. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനവും ലഭിച്ചിരുന്നു.