ഭക്ഷ്യവസ്തുക്കൾക്ക് കൂടുതൽ വില ഈടാക്കിയാൽ കർശന നടപടി

March 23, 2020

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. ഈ സാഹചര്യത്തിൽ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കിയാൽ കർശന നടപടി എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അതോടൊപ്പം ജനങ്ങള്‍ക്കു കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങൾ എത്തിച്ചുനല്കുന്നതിനുള്ള സൗകര്യങ്ങൾ ഓരോ പ്രാദേശിക കച്ചവടക്കാരും ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വാട്സാപ്പ്, ഓൺലൈൻ സൗകര്യം വഴി വീടുകളിൽ ആളുകൾക്ക് ഭക്ഷണം എത്തിച്ചുനല്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താനും നിർദ്ദേശങ്ങളുണ്ട്.

ഇതുസംബന്ധിച്ച് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തരുതെന്നും ജനങ്ങൾക്കു ഭക്ഷ്യക്ഷാമം ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.