ജനതാകർഫ്യൂ രാത്രിയിലേക്കും നീട്ടി; ഒമ്പത് മണിയ്ക്ക് ശേഷവും പുറത്തിറങ്ങരുത്, നിർദ്ദേശം ലംഘിച്ചാൽ കർശനനടപടി

കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത ജനതാകർഫ്യു രാത്രി ഒമ്പത് മണിയ്ക്ക് ശേഷവും തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. നിർദ്ദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

കാസർകോട് ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതിയും ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർസംസ്ഥാന ബസ് സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.

കേരളത്തിൽ ഇതുവരെ 52 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 324 ആയി.