കാസർകോട് പാസ്‌പോർട്ടുകൾ കണ്ടുകെട്ടുന്നു; വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

നിയമങ്ങൾ ലംഘിച്ച കാസർകോട് സ്വദേശികളുടെ പാസ്‌പോർട്ടുകൾ കണ്ടുകെട്ടുന്നതായി അധികൃതർ. കൊവിഡ് രോഗബാധ മറച്ചുവെച്ച രണ്ടുപേർക്കെതിരെയാണ് നടപടികൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മറച്ചുവെച്ച് പൊതു ഇടങ്ങളിൽ ഇറങ്ങിയ രണ്ടു പ്രവാസികൾക്കെതിരെയാണ് കർശന നടപടികൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസം നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. വിലക്ക് ലംഘിച്ചാൽ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ ആവശ്യസാധനങ്ങൾ വിൽക്കണമെന്നും അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 91 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്.