സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി അധികൃതർ. മാർച്ച് 31 മുതൽ ഏപ്രിൽ നാലാം തിയതി വരെ രാവിലെ പത്ത് മുതൽ നാല് മണി വരെയാകും ബാങ്കുകൾ പ്രവർത്തിക്കുക. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. അതേസമയം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പത്ത് മുതൽ രണ്ട് മണി വരെയായിരുന്നു ബാങ്കുകളുടെ പ്രവർത്തന സമയം.

പെൻഷൻ വിതരണത്തെത്തുടർന്ന് ബാങ്ക് ശാഖകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തെ സാമൂഹ്യ പെൻഷൻ വാങ്ങുന്നതിന് രാവിലെ തന്നെ ബാങ്കുകൾക്ക് മുന്നിൽ വയോധികരടക്കം നിരവധി പേരാണ് എത്തിയത്. കൊവിഡ്- 19 ന്റ പശ്ചാത്തലത്തിൽ പെട്ടെന്ന് ആളുകൂടിയതോടെ ബാങ്കുകൾക്കും ഇത് നിയന്ത്രിക്കാൻ പറ്റാതായി. ഇതിനെത്തുടർന്നാണ് പ്രവർത്തന സമയത്തിലടക്കം മാറ്റം വരുത്തിയത്.