സംസ്ഥാനത്ത് ലോക്ക് ഡൗൺ; ഏതൊക്കെ സർവീസുകൾ ഉണ്ട് /ഇല്ല ?

March 23, 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിരവധി നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ ഏതൊക്കെ സർവീസുകൾ ഉണ്ട്/ ഇല്ല എന്നുള്ള ആശങ്കയിലാണ് ജനങ്ങൾ.

മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്. ആവശ്യസേവനങ്ങളായ ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാചകവാതകം, പെട്രോൾ പാമ്പുകൾ, മാധ്യമങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ സർവീസുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഏതൊക്കെ സർവീസുകൾ ഉണ്ട് ?

സർക്കാർ ഓഫിസുകൾ
മെഡിക്കൽ സ്‌റ്റോർ
ബാങ്കുകൾ (ഉച്ചയ്ക്ക് 2 മണി വരെ)
അവശ്യ സാധനങ്ങളുടെ കടകൾ (രാവിലെ 5 മുതൽ വൈകീട്ട് 7 വരെ )
ഹോം ഡെലിവറി
പെട്രോൾ പമ്പുകൾ, എൽപിജി, ഓയിൽ ഏജൻസികൾ
ബിവറേജസ് ഔട്ട്‌ലെറ്റ്
ഷോപ്പിംഗ് മാളുകളിലെ പലചരക്ക് കടകൾ
സ്വകാര്യ വാഹനങ്ങൾ

ഏതൊക്കെ സർവീസുകൾ ഇല്ല ?

പൊതുഗതാഗതം
റെസ്റ്റോറന്റുകൾ
മറ്റു കടകൾ
സ്വകാര്യ പണമിടപാട്/ മൈക്രോഫിനാൻസ് കളക്ഷൻ
ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും
സംസ്ഥാന അതിർത്തികൾ അടച്ചിടും
ആൾക്കൂട്ടം പാടില്ല