കേരളത്തിലെ എം പിമാർക്ക് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം

കേരളത്തിലെ എം പിമാർക്ക് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നെത്തിയ എം പിമാർക്ക് ഡി എം ഒ മാരാണ് നിർദ്ദേശങ്ങൾ നൽകിയത്. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. ആളുകളുമായി കൃത്യമായ സാമൂഹിക അകലം പാലിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. അതേസമയം സർക്കാർ പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 500 കഴിഞ്ഞു. മരണം പത്തായി.