കൊറോണയെ തകർക്കാൻ പാട്ടുപാടി പൊലീസുകാരി; വൈറൽ വീഡിയോ

കൊറോണാ വൈറസ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഒത്തൊരുമിച്ച് പ്രയത്‌നിക്കുകയാണ് ലോകജനത. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിരവധി ആളുകളാണ് ബോധവത്കരണവുമായി രംഗത്തെത്തുന്നത്.

പാട്ടിലൂടെയും ഹാസ്യത്തിലൂടെയുമെല്ലാം പ്രായഭേദമന്യേ നിരവധി പേരാണ് ബോധവല്‍ക്കരണവുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ കൊവിഡിനെതിരെ പാട്ടുപാടി യുദ്ധം ചെയ്യാൻ എത്തിയിരിക്കുകയാണ് ഒരു കൂട്ടം പൊലീസുകാർ. തകർക്കണം തകർക്കണം നമ്മളീ കൊറോണയെ എന്ന് തുടങ്ങുന്ന ഗാനമാണ് ദീപ ആലപിച്ചിരിക്കുന്നത്. തൊട്ടിൽപ്പാലം ജനമൈത്രി പൊലീസാണ് ഇതിന് പിന്നിൽ.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ഈ പാട്ടിന് ലഭിക്കുന്നത്. പാട്ടിനൊപ്പം കൊറോണക്കെതിരെ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും അവതരിപ്പിക്കുന്നുണ്ട് പൊലീസുകാർ.