ഇലക്ട്രിസിറ്റി ബിൽ ഇനി ഓൺലൈൻ ആയി മാത്രം; ക്യാഷ് കൗണ്ടർ സംവിധാനം നിർത്തലാക്കി കെഎസ്ഇബി

March 24, 2020

കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തുന്നത്. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ എല്ലാ ജില്ലകളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ കെഎസ്ഇബി ക്യാഷ് കൗണ്ടർ സംവിധാനവും നിർത്തലാക്കിയിരിക്കുകയാണ്. മാർച്ച് 31 വരെയാണ് ക്യാഷ് കൗണ്ടർ അടച്ചിടുന്നത്. ഇലക്ട്രിസിറ്റി ബിൽ അടക്കേണ്ടവർക്ക് ഓൺലൈൻ ആയി പണമടയ്ക്കാം. പരാതി നൽകുക, പുതിയ കണക്ഷൻ എടുക്കുക എന്നിവയ്ക്കും ഓൺലൈൻ സൗകര്യം ഉപയോഗിക്കാം.

അതേസമയം കൊറോണ വൈറസ് നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും രോഗികൾക്കും ബിൽ അടയ്ക്കാൻ സാവകാശം ഏർപ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചു. ബിൽ അടയ്ക്കാൻ വൈകിയാലും വൈദ്യുതബന്ധം വിച്ഛേദിക്കില്ലെന്നും അധികൃതർ അറിയിച്ചു.