സുരക്ഷിതരായി ഇരിക്കാം, വീട് സ്വർഗമാക്കാം; ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സുരക്ഷിതരായി ഇരിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. സിനിമ രാഷ്ട്രീയ മേഖലയിലെ പ്രവർത്തകരും ഇതിന് പൂർണ പിന്തുണയുമായി എത്തുകയാണ്. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കാൻ പറയുകയാണ് നടൻ കുഞ്ചാക്കോ ബോബനും. മകൻ ഇസഹാക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ പറയുന്നത്.

‘സ്വർഗം വീട്ടിൽ തന്നെ നിർമ്മിക്കാം , ഭൂമിയിൽ സ്വർഗം പണിയാം, സുരക്ഷിതരായി ഇരിക്കൂ’ എന്നാണ് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സിനിമ ചിത്രീകരണങ്ങളും മറ്റ് പരിപാടികളും നിർത്തിയതോടെ മിക്ക താരങ്ങളും അവരുടെ വീടുകളിലാണ്. വീടുകളിൽ കഴിയുന്നവർ സമൂഹമാധ്യമങ്ങളിൽ അവരുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. കൊറോണക്കാലത്ത് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, വ്യക്തി ശുചിത്വം നിർബദ്ധമാക്കാനുമാണ് മിക്ക ആളുകളും ആരാധകരോട് ആശ്യപ്പെടുന്നതും.

മകൻ ഐസൊലേഷനിൽ കഴിയുന്നതിന്റ ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി സുഹാസിനിയും പങ്കുവച്ചിരുന്നു. സുഹാസിനിയുടെയും മണിരത്നത്തിന്റെയും മകൻ നന്ദൻ മാർച്ച് 18 നാണ് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയത്. മകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം ഐസൊലേഷനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എല്ലാവരോടും ഇതുപോലെ കരുതലോടെ ഇരിക്കാനാണ് സുഹാസിനിയും ആവശ്യപ്പെട്ടത്.