രാജ്യത്ത് 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്, ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷൂറൻസ്: നിർമല സീതാരാമൻ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസും മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് ഇൻ‌ഷുറൻസ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

അതോടൊപ്പം രാജ്യത്ത് ഒരാളും വിശന്നിരിക്കാൻ പാടില്ലെന്നും 80 കോടി ജനങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഭക്ഷണകിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെയാണ് 1.7 കോടിയുടെ പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ് 1.7 ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കുന്നത്.