കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് 19 മൂലം മരണപ്പെട്ടു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു പ്രായം.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. രോഗത്തിന്‍റെ സ്രേതസ്സ് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുള്‍ അസീസ് മരണപ്പെട്ടത്.