ക്വാറന്‍റൈന്‍ ദിനങ്ങളിൽ മകൾക്കൊപ്പം ഡബിൾ പുഷ്- അപ്പുമായി ടൊവിനോ തോമസ്

സർക്കാർ നിർദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ തന്നെ കഴിയുകയാണ് മിക്കവരും. എല്ലാവർക്കും തിരക്കുകൾ മാറ്റിവെച്ച് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കുറച്ച് ദിവസങ്ങൾ കൂടിയാകുകയാണ് ഈ ഹോം ക്വാറന്‍റൈന്‍. സിനിമ ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവെച്ചതോടെ താരങ്ങളും വീടുകളിൽ തന്നെ കഴിയുകയാണ്.

ക്വാറന്‍റൈന്‍ ദിനങ്ങളിൽ മകൾക്കൊപ്പം വർക്ക്ഔട്ട് നടത്തുകയാണ് ടൊവിനോ തോമസ്. മകളെ തോളത്തിരുത്തി ഡബിൾ പുഷ്- അപ്പ് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിനൊപ്പം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബോധവൽക്കരണ വീഡിയോകളും ടൊവിനോ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . സാമൂഹികമായ അകലം പാലിക്കലാണ് കൊവിഡ് 19-നെ ചെറുക്കാനുള്ള ഏറ്റവും ഉചിതമായ പ്രതിരോധമാര്‍ഗം. അതുകൊണ്ടുതന്നെ എല്ലാവരും വീട്ടില്‍തന്നെ കഴിയണമെന്നും പ്രധാമന്ത്രി അറിയിച്ചു.