ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും; ഇളവുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനം ആക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും.

ഇതിനുപുറമെ എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. അതേസമയം കോവിഡ് 19 എന്ന മഹാമാരി ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കന്നത് എന്ന് റിസര്‍ ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉദ്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഡിപി വളര്‍ച്ച കൂട്ടാന്‍ പണലഭ്യത ഉറപ്പുവരുത്തും. മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റ് എംഎസ്എഫ് രണ്ട് ശതമാനമാക്കും. മൊത്തം 374000 കോടി രൂപ വിപണിയിലെത്തിക്കും എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.