‘ഇത് അയ്യരുടെ അടവ്’; ബാറ്റിങ്ങില്‍ മാത്രമല്ല മാജിക്കിലും കേമനാണ് ശ്രേയസ് അയ്യര്‍: വീഡിയോ

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്നവരാണ് കായികതാരങ്ങള്‍. അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെല്ലാം ആരാധകരുമുണ്ട് ഏറെ. ബാറ്റിങ്ങിനും ബൗളിങ്ങിനും പുറമെ, പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിലും വൈറലാകാറുണ്ട് ക്രിക്കറ്റ് താരങ്ങള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശ്രേയസ് അയ്യരുടെ രസകരമായ ഒരു വീഡിയോയാണ്.

ബാറ്റ് കൈയില്‍ കിട്ടിയാല്‍ സിക്‌സും ഫോറും ഒക്കെ അടിച്ചെടുക്കുന്ന ശ്രേയസ് അയ്യര്‍ ഇത്തവണ എത്തിയിരിക്കുന്നത് ഒരു മാജിക്കുമായാണ്. സഹോദരി നടാഷയ്‌ക്കൊപ്പമാണ് താരത്തിന്റെ മാജിക്ക്. ബിസിസിഐ ട്വിറ്റര്‍ പേജിലൂടെയും ശ്രേയസ് അയ്യരുടെ മാജിക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കളിക്കളങ്ങള്‍ എല്ലാംതന്നെ നിശ്ചലമായിരിക്കുകയാണ്. ഐപില്‍ നീട്ടിവെച്ചു. കായികലോകം കാത്തിരുന്ന ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേയ്ക്കാണ് നീട്ടിവെച്ചിരിക്കുന്നത്.