കൊവിഡ്-19; ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ സാധ്യത

Mandatory Credit: Photo by Aflo/Shutterstock (10346040b) The Olympic Rings adorn an event square which opens at Tokyo's Nihonbashi to mark just one year to the start of the 2020 Tokyo Olympics and Paralympics. Tokyo Olympic Games One Year to Go, Japan - 24 Jul 2019

രാജ്യം മുഴുവൻ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഈ വർഷം നടത്താനിരുന്ന ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്ക് നീട്ടിവയ്ക്കാൻ സാധ്യത. ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കാൻ രാജ്യാന്തര ഒളിംപിക്സ് ഫെഡറേഷൻ നാലാഴ്‌ച സമയം നൽകിയിരുന്നു. അതിന് പിന്നാലെ ടൂർണമെന്റ് നീട്ടിവയ്ക്കാൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും താരങ്ങളെ അയക്കില്ലെന്ന് അറിയിച്ചിരുന്നു. കായികതാരങ്ങളുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് സമിതിയുടെ തീരുമാനം.

അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 14, 613 ആയി. 3,35,511 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇറ്റലിയിലെ മരണ സംഖ്യ 5,476 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ 400 ആയി. സംസ്ഥാനത്ത് 67 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം 15 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു.