കൊവിഡ് 19: ലോകത്ത് മരണസംഖ്യ 16,000 കടന്നു

ലോകത്ത് കൊവിഡ് 19 വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. 16,098 പേരാണ് ഇതുവരെ കൊവിഡ് 19 രോഗം മൂലം മരണപ്പെട്ടത്. 3,66,866 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. ഇന്ത്യയും കനത്ത ജാഗ്രതയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് 30 ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 471 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് 19 നെതിരെ സംസ്ഥാനവും കനത്ത ജാഗ്രതയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.