ലുലു മാളിലെ സ്ഥാപനങ്ങൾക്ക് 11 കോടിയുടെ ഇളവ് പ്രഖ്യാപിച്ച് യൂസഫ് അലി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് രാജ്യം മുഴുവൻ. ഈ സാഹചര്യത്തിൽ ലുലുമാളിലെ സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ വാടക ഇളവ് നൽകിയിരിക്കുകയാണ് യൂസഫ് അലി. ഏകദേശം 11 കോടിയോളം രൂപയാണ് യൂസഫ് അലി ഇളവ് നൽകിയിരിക്കുന്നത്. അതോടൊപ്പം തൃപ്പയാർ വൈമാളിലെ സ്ഥാപനങ്ങൾക്കും ഒരു മാസത്തെ വാടകയിൽ ഇളവ് നൽകിയിട്ടുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയാണിവിടെ നിന്നും ഒരു മാസം വാടകയായി ലഭിക്കുന്നത്.

അതേസമയം കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിരവധി വ്യാപാര സ്ഥാപന ഉടമകളും കച്ചവടക്കാർക്ക് വാടകയിൽ ഇളവ് വരുത്തിനല്കിയിരുന്നു. അതോടൊപ്പം തമിഴ് സിനിമാ നടൻ പ്രകാശ് രാജ് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിലെ ജോലിക്കാർക്ക് മെയ് മാസം വരെയുള്ള ശമ്പളം മുൻകൂറായി നൽകി.

സിനിമ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും ചേർന്ന് സിനിമയിലെ ദിവസ വേതനക്കാർക്കായി പത്ത് ലക്ഷം രൂപ നൽകിയിരുന്നു. അച്ഛൻ ശിവകുമാറിനൊപ്പം ചേർന്നാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് പണം കൈമാറിയത്. ഇത്തരത്തിൽ നിരവധി ആളുകളാണ് കൊറോണക്കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടെത്തുന്നത്.