സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് പതിനൊന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂർ ഏഴുപേർക്കും, കോഴിക്കോട് 2 പേർക്കും, കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഒരാൾക്ക് മാത്രമാണ് രോഗം ഭേദമായത്.

346 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 11 പേരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. അഞ്ച് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാൾ കോഴിക്കോട് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയാണ്.

സംസ്ഥാനത്ത് ഇതുവരെ 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.