സംസ്ഥാനത്ത് കൊറോണ ചികിത്സയ്ക്കായി 28 ആശുപത്രികൾ സജ്ജീകരിച്ചു

കൂടുതൽ ആളുകളിൽ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിക്കുകയാണ് കേരളത്തിൽ. 21 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് 286 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 256 പേരാണ്.

കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആശുപത്രികൾ സജ്ജീകരിച്ചിരിക്കുകയാണ് സംസ്ഥാനം. 28 ആശുപത്രികൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും രണ്ട് ആശുപത്രികൾ വീതം 28 ആശുപത്രികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൊറോണ ചികിത്സയ്ക്കായി സജ്ജീകരിച്ച ആശുപത്രികളുടെ ലിസ്റ്റ് പുറത്തുവിട്ടു. അതേസമയം, രോഗികൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഏഴു ജില്ലകൾ തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.