സംസ്ഥാനത്ത് ഏഴ് ജില്ലകൾ കൊവിഡ് ഹോട്സ്പോട്ടുകൾ

കേരളത്തിലെ ഏഴ് ജില്ലകളെ കൊവിഡ് ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് കൊവിഡ് ഹോട്സ്പോട്ടുകൾ. അതേസമയം കേരളത്തിൽ ഇന്ന് 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും എത്തിയവർ 28 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർകോട് എട്ട് പേർക്കും, ഇടുക്കിയിൽ അഞ്ച് , കൊല്ലം രണ്ട്, തിരുവനന്തപുരം , തൃശൂർ, കണ്ണൂർ , പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് 286 ആയി. എന്നാൽ ചികിത്സയിൽ ഉള്ളത് 256 പേരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേർ നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഇതുവരെ രോഗം ഭേദമായത് 28 പേർക്കാണ്.