കേരളത്തിൽ ഇന്ന് 8 പേർക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് അസുഖം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് പത്രസമ്മേളനത്തിൽ രോഗികളുടെ വിവരം വ്യക്തമാക്കിയത്.

രോഗബാധിതരിൽ 5 പേർ നിസാമുദ്ധീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നുമാണ്. പത്തനംതിട്ടയിലെ രോഗി ഡൽഹിയിൽ നിന്നും എത്തിയതാണ്. മറ്റു രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയും അസുഖം ബാധിച്ചു.

കേരളത്തിൽ 314 പേർക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്. 56 പേരാണ് രോഗവിമുക്തി നേടിയത്. 256 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.