സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം നന്നായി പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചു എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗബാധിതരായവരിൽ 7 പേർ കാസർകോട് സ്വദേശികളും തൃശൂർ, കണ്ണൂർ എന്നിവടങ്ങളിൽ നിന്നും ഓരോരുത്തരുമാണുള്ളത്.

ഇപ്പോൾ 295 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഭേദമായവർ ഉൾപ്പെടെ 206 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 7 വിദേശികളും ഉണ്ട്. സമ്പർക്കത്തിലൂടെ 78 പേർക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സന്തോഷകരമായ വാർത്തകളാണ് മുഖ്യമന്ത്രി കൂടുതലും പങ്കുവെച്ചത്. 14 പേരാണ് രോഗം ഭേദമായത്.കണ്ണൂര്‍ അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവും രോഗം ഭേദമായി ആശുപത്രി വിട്ടു.