‘നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം എന്നുണ്ടോ; ദോശയായാൽ കുഴപ്പമുണ്ടോ’, ചിരിനിറച്ച് കൃഷ്ണ ശങ്കർ

ലോക്ക് ഡൗണിനെ തുടർന്ന് സിനിമ താരങ്ങൾ ഉൾപ്പെടെ എല്ലാവരും വീടുകളിലാണ്. കൊറോണക്കാലത്തെ തങ്ങളുടെ ജീവിതവും അനുഭവങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇപ്പോഴിതാ നടൻ കൃഷ്ണ ശങ്കർ തന്റെ കുക്കിങ് പരീക്ഷണങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

“നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ…. ദോശയായാൽ കൊഴപ്പം ഇല്ലല്ലോ! ല്ലേ. ലെപുട്ടും കുറ്റിയിൽ ചില്ലിടാൻ മറന്ന് പോയ ഞ്യാൻ…’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി താരങ്ങളാണ് ഈ ദിവസങ്ങളിൽ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും, രസകരമായ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. അതോടൊപ്പം കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്കരണ വീഡിയോകളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.