ശ്രീകുമാറിന്റെ പാട്ടിന് നൃത്തം ചെയ്ത് സ്നേഹ: വീഡിയോ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താര ദമ്പതികളായ എസ് പി ശ്രീകുമാറിന്റെയും സ്‌നേഹയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.

ശ്രീകുമാര്‍ പാട്ട് പാടുമ്പോള്‍ അതിനനുസരിച്ച് നൃത്തം ചെയ്യുകയാണ് സ്‌നേഹം. ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും. ‘ഉജ്ജയിനിയിലെ ഗായിക…’ എന്ന ഗാനമാണ് ശ്രീകുമാര്‍ അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. പാട്ടിന് അനുസരിച്ച് ചടുലതയോടെ സ്‌നേഹ നൃത്തം ചെയ്യുന്നു. ‘ശ്രീകുമാര്‍ പാടുമ്പോള്‍ നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇതൊരു ചെറിയ ശ്രമമാണെന്നും’ കുറിച്ചുകൊണ്ട് സ്‌നേഹയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ശ്രീകുമാര്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ‘മെമ്മറീസ്’ എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ഡിസംബര്‍ 11-നായിരുന്നു ശ്രീകുമാറിന്റെയും സ്‌നേഹയുടേയും വിവാഹം.