‘കുസൃതിച്ചിരിയും കള്ളനോട്ടവും’ ഹൃദയം കീഴടക്കി ഒരു കുട്ടികുറുമ്പി; പഴയകാല ചിത്രം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ

കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണകുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ച താരം കൂടിയാണ് അഹാന. ഇപ്പോഴിതാ കുടുംബത്തിന്റെ പഴയകാല ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് നടൻ കൃഷ്ണകുമാർ. ഇതിൽ അഹാനയുടെ കുസൃതിച്ചിരിയും കള്ളനോട്ടവും ഏറ്റെടുത്തുകഴിഞ്ഞു ആരാധകർ.

അഹാനയ്ക്ക് പിന്നാലെ സഹോദരി ഇഷാനിയും സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പമാണ് ഇഷാനിയുടെ സിനിമ അരങ്ങേറ്റം. അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള നൃത്ത വിഡിയോകളും വളരെയധികം വൈറലാകാറുണ്ട്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലും അഹാന കൈയടി നേടാറുണ്ട്. 

View this post on Instagram

👪👩‍👩‍👦😍🥰

A post shared by Krishna Kumar (@krishnakumar_actor) on