ബാറ്റ്മാന്റെ മുഖംമൂടിയണിഞ്ഞ് ഭക്ഷണം നല്‍കി ബോളിവുഡ് നടന്‍

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു ബാറ്റ്മാന്‍. എന്നാല്‍ വെള്ളിത്തിരയിലേത് അല്ല ഈ ബാറ്റ്മാന്‍. ബാറ്റ്മാന്റെ മാസ്‌ക് അണിഞ്ഞ് ശ്രദ്ധ നേടുന്നത് ബോളിവുഡ് നടന്‍ അലി ഫസല്‍ ആണ്. മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു താരം.

താരംതന്നെയാണ് ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. സ്വന്തം കാറില്‍ മാസ്‌ക് ധരിച്ച് എത്തുകയായിരുന്നു താരം. മുംബൈ നമ്പര്‍ അഞ്ച് പെട്രോള്‍ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും താരം പറഞ്ഞു.

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എല്ലാവരും മനസ്സു കാണിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം നടി റിച്ച ഛദ്ദയുമായി താരത്തിന്റെ വിവാഹം ഏപ്രിലില്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ്.