മുംബൈ നഗരത്തിലും ചേരികളിലും ദിവസേന 2000 ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത്‌ അമിതാഭ് ബച്ചൻ

കൊവിഡ്-19 വ്യാപനം സജീവമാകുകയാണ്. അതിനിടെ മുംബൈയിൽ അമിതാഭ് ബച്ചന്റെ കൈത്താങ്ങും എത്തി. ദിവസേന 2000 ഭക്ഷണ പൊതികളാണ് അമിതാഭ് ബച്ചൻ മുംബൈ നഗരത്തിൽ വിതരണം ചെയ്യുന്നത്.

ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം നടത്തുന്നതെന്നും രാവിലെയും രാത്രിയിലെയും ഭക്ഷണമാണ് എത്തിക്കാറുള്ളതെന്നും അമിതാഭ് ബച്ചൻ കുറിക്കുന്നു.

എന്നാൽ ഭക്ഷണ വിതരണത്തിൽ ചില വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. ലോക്ക് ഡൗൺ കാലമായതിനാൽ വാഹന നിയന്ത്രണം വെല്ലുവിളിയാകുന്നുണ്ട്. മാത്രമല്ല ചേരികളിൽ ഭക്ഷണ വിതരണത്തിന് എത്തുമ്പോൾ അവർ തിരക്കുകൂട്ടുന്നതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ലെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കി.