ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് രസകരമായ പ്രാങ്ക് വീഡിയോകളുമായി ഗുലുമാല്‍ ഓണ്‍ലൈനില്‍ അനൂപ് പന്തളം സജീവം

ഗുലുമാല്‍ എന്ന വാക്ക് മലയാളികള്‍ക്ക് അപരിചിതമല്ല. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞ ഗുലുമാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും നിറയുന്നു. ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്.

പ്രേക്ഷകര്‍ക്ക് സുപരിചിതനായ അനൂപ് പന്തളമാണ് ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന രസകരങ്ങളായ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ പിന്നില്‍. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല്‍ ഓണ്‍ലൈന്‍.

രസകരമായ പ്രാങ്ക് വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ചെറുത്തുനില്‍പ്പിലാണ് ലോകം. അതുകൊണ്ടുതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. വിനോദ പരിപാടികളും കുറവാണ്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് അനൂപ് പന്തളം ഗുലുമാല്‍ ഓണ്‍ലൈനില്‍ വിവിധ പ്രാങ്ക് വീഡിയോകള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗുലുമാല്‍ ഓണ്‍ലൈന്‍ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും

https://instagram.com/actoranup_?igshid=18skfht828u9a

https://instagram.com/gulumalonline?igshid=1tllbym0yvu40

കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്രതാരം അഹാനയായിരുന്നു ഗുലുമാല്‍ ഓണ്‍ലൈനില്‍ നിറഞ്ഞത്. ഈ പ്രാങ്ക് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഹാനയ്ക്ക് പുറമെ സുരാജ് വെഞ്ഞറാമൂട് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഗുലുമാല്‍ ഓണ്‍ലൈനില്‍ വിവിധ പ്രാങ്കുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഗുലൂമാല്‍ ഓണ്‍ലൈന്റെ അവതരണത്തിലൂടെ ശ്രദ്ധേയനായ അനൂപ് പന്തളത്തിന്റേതായി രണ്ട് സിനിമകളും തിയേറ്ററുകളില്‍ എത്താനുണ്ട്. ഇന്ദ്രജിത്ത് നായകനായെത്തുന്ന ‘ആഹാ’ എന്ന ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായി അനൂപ് പന്തളം എത്തുന്നു. അതുപോലെതന്നെ ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി അനൂപ് എത്തുന്നുണ്ട്.