‘ഒരുനേരമെങ്കിലും കാണാതെ’; ലോക്ക് ഡൗൺ കാലത്ത് നൃത്തച്ചുവടുകളുമായി അനു സിത്താര, വീഡിയോ

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ ഇഷ്ടനടിയായി മാറിയ നടിയാണ് അനു സിത്താര. വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് മലയാളികളുടെ പ്രിയതാരം അനു സിത്താര. നൃത്ത രംഗത്ത് സജീവമായ അനു സിത്താരയുടെ ഒരു വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാനായി വീടിനകത്ത് ഡാൻസ് ചെയ്യുന്ന വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.

‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് താരം നൃത്തച്ചുവടുകൾ വയ്ക്കുന്നത്. ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു താരത്തിന്റെ ഈ ഡാൻസ് വീഡിയോ.

View this post on Instagram

#staysafe #stayhome

A post shared by Anu Sithara (@anu_sithara) on

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് അനുസിത്താരയുടെ ആകർഷണീയത എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.