സിബിഎസ്ഇ പരീക്ഷകൾ വെട്ടിച്ചുരുക്കും; പ്രധാന വിഷയങ്ങളിൽ മാത്രം പരീക്ഷ

April 2, 2020

കൊറോണ വൈറസ് വ്യാപമാകുന്ന സാഹചര്യത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് മാറ്റിവെച്ച സിബിഎസ്ഇ പത്ത്, പ്ലസ് റ്റു ക്ലാസുകളിലെ പരീക്ഷകൾ വെട്ടിച്ചുരുക്കാൻ തീരുമാനം. തുടർ അഡ്മിഷന് അനിവാര്യമായ വിഷയങ്ങളിൽ മാത്രമാകും ഇത്തവണ പരീക്ഷ നടത്തുക.

മാനവശഷി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. 29 പ്രധാന വിഷയങ്ങളിൽ മാത്രമാകും പരീക്ഷ നടത്തുക. അതേസമയം വിദേശരാജ്യങ്ങളിൽ ഇനിയുള്ള പരീക്ഷകൾ നടത്തില്ല. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പൂർണ്ണ വിജയവും, ഒമ്പത്, പതിനൊന്ന് ക്ലാസുകളിൽ ഇതുവരെയുള്ള പ്രോജക്ടുകളും പരീക്ഷകളും വിലയിരുത്തിയുമാകും വിജയം തീരുമാനിക്കുന്നത്.