45 മിനിറ്റിൽ കൊറോണ വൈറസ് ബാധ കണ്ടെത്താം

Covid 19

കൊറോണ വൈറസ് ബാധ കണ്ടെത്താൻ പുതിയ സംവിധാനവുമായി അധികൃതർ. ഇതിലൂടെ 45 മിനിറ്റിനുള്ളിൽ കൊറോണ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. പൂനെയിൽ നിർമിച്ച സംവിധാനത്തിന് ഐസിഎംആർ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം അൻപത് പേരിൽ പരിശോധന നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനത്തിന് ഐസിഎംആർ അംഗീകാരം നൽകിയത്.

അതേസമയം കൊറോണ വൈറസിനെതിരെയുള്ള മരുന്നുകളും വാക്സിനും കണ്ടത്താനുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ഇതിനായുള്ള നിരവധി ശ്രമങ്ങളും നടത്തിവരുന്നുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ കാനഡയിൽ പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാകുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടതായും രണ്ടാം ഘട്ട ട്രയൽ ആരംഭിച്ചതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.