രാജ്യത്ത് അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനുള്ള ആദ്യ ക്ലിനിക് കേരളത്തിൽ

അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൊറോണ കാലത്ത് കേരളത്തിൽ കൂടുതൽ കരുതൽ നൽകുകയാണ് കേരളം. അവർക്ക് വേണ്ട ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിക്കുന്നതിനൊപ്പം ഇവർക്കായി കൊറോണ ചികിത്സ ക്ലിനിക്കും ആരംഭിച്ചിരിക്കുകയാണ്.

രാജ്യത്ത് ആദ്യമായാണ് അന്യസംസ്ഥാന തൊഴിലാളികൾക്കായി ഒരു ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി എറണാകുളത്താണ് ബൊന്ധു ക്ലിനിക് എന്ന പേരിൽ ചികിത്സ ആരംഭിച്ചത്. ബംഗാളിയിൽ ബൊന്ധു എന്നതിന് മിത്രം എന്നാണ് അർത്ഥം.

ക്ലിനിക്കിൽ മൊബൈൽ സ്ക്രീനിംഗ് ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ ആരംഭിക്കാൻ ഇരുന്ന ക്ലിനിക് ആണ് രോഗ വ്യാപനം ശക്തമായതോടെ നേരത്തെ ആരംഭിച്ചത്. ഇതുവരെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള 1300 ഓളം അന്യസംസ്ഥാന തഴിലാളികളെ സ്ക്രീനിംഗ് ചെയ്തു. പണിയുള്ളവരെ നിരീക്ഷത്തിൽ വെച്ചിരിക്കുകയാണ്.

രാവിലെ 8 മണി മുതൽ 2 മണി വരെയാണ് പരിശോധന. കൊവിഡ് നിയന്ത്രണ വിധേയമായാലും ക്ലിനിക് തുടരും. അപ്പോൾ ചികിത്സ സമയം 10 മുതൽ 6 മാണി വരെയായിരിക്കും.

ക്ലിനിക്കിൽ ഒരു മെഡിക്കൽ ഓഫീസർ, രണ്ടു നഴ്സ്, രണ്ടു ജെ എച്ച് ഐ, കോർഡിനേറ്റർ, ആംബുലൻസ് ഡ്രൈവർ എന്നിവരാണുള്ളത്.