സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്- എട്ടുപേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 പേർ ഇടുക്കി ജില്ലക്കാരും, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർ വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തരുമാണ് കൊവിഡ് സ്ഥിരീകരിച്ചവർ.

എട്ടു പേരാണ് ഇന്ന് രോഗ വിമുക്തരായത്. 6 പേർ കാസർഗോഡ് ജില്ലക്കാരും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോരുത്തരുമാണ് രോഗം ഭേദമായവർ.

4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേർ വിദേശത്തു നിന്നും വന്നവരാണ്. സമ്പർക്കം മൂലം നാലു പേർക്ക് രോഗബാധ ഉണ്ടായി.നിലവിൽ 447 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ഇപ്പോൾ ചികിത്സ തുടരുകയാണ്.