സംസ്ഥാനത്ത് കൊവിഡ് ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു- ഇവർ രാജ്യത്ത് കൊവിഡ് അതിജീവിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തികൾ

കൊവിഡ് ഭേദമായ റാന്നിയിലെ വൃദ്ധ ദമ്പതിമാർ ആശുപത്രി വിട്ടു. 93 വയസുള്ള തോമസും 87 വയസുള്ള മറിയാമ്മയുമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അസുഖം ഭേദമായി ആശുപത്രി വിട്ടത്. ഇറ്റലിയിൽ നിന്നെത്തിയ മക്കളിൽ നിന്നായിരുന്നു ഇവർക്ക് അസുഖം ബാധിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന ഇവരും അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു.

ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള ആളുകളായിരിക്കുകയാണ് ഇവർ. വളരെ ശ്രദ്ധയോടും കരുതലോടുമാണ് ഇവരെ ആശുപത്രിയിൽ ചികില്സിച്ചത്. കാരണം പ്രായാധിക്യം മൂലം ഹൈ റിസ്ക്ക് കാറ്റഗറിയിൽ ആയിരുന്നു ഇവരെ പെടുത്തിയിരുന്നത്. മാത്രമല്ല ഒരുപാട് അസുഖവും ഉണ്ടായിരുന്നു.

എന്നാൽ ഒരു മാസത്തെ ചികിത്സ ഫലപ്രദമായതോടെ ഇവർ ആശുപത്രി വിടുകയായിരുന്നു.