കൊവിഡ് കാലത്ത് കേരളത്തിന് സഹായഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊറോണ വൈറസ് വിതച്ച ദുരിതത്തിലൂടെ കടന്നുപോകുകയാണ് കേരളക്കര. ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തീക സഹായം നൽകിയും, ആരോഗ്യമേഖലയിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകിയും നിരവധി സുമനസുകൾ എത്തുന്നുണ്ട്. ഇപ്പോഴിതാ കൊറോണക്കാലത്ത് കേരളത്തിന് സഹായവുമായി എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കൊവിഡ് രോഗികൾക്ക് ആവശ്യമായ ഒരു ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ ബ്ലാസ്റ്റേഴ്‌സ് കേരളത്തിന് സംഭാവന ചെയ്തു. വിശാഖപട്ടണത്തിനിന്നും എത്തിച്ച ഗുളികകൾ മന്ത്രി ഇ പി ജയരാജനാണ് ബ്ലാസ്റ്റേഴ്‌സ് ടീം കൈമാറിയത്. ആരോഗ്യവകുപ്പിന് കീഴിലുള്ള കെ എം എസ് സി എല്ലിന് മന്ത്രി ഇത് കൈമാറി.

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബ്ലാസ്റ്റേഴ്‌സ് സംഭാവന നൽകിയിരുന്നു.