മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം

മഞ്ചേരി സ്വാദേശികളുടെ കുഞ്ഞാണ് മരിച്ചത്. ഏപ്രിൽ 22 നാണ് കുഞ്ഞിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന് കൊറോണ വൈറസ് പിടിപെട്ടത് എവിടുന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് രോഗം ഭേദമായിരുന്നു.