സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 4 പേർക്കും കണ്ണൂർ 3, കൊല്ലം മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നും എത്തിയവരാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കണ്ണൂർ അഞ്ച്, എറണാകുളം നാല്, തിരുവനന്തപുരം, കാസർകോട്, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.